തിരുവനന്തപുരം: കഞ്ചാവ് കാറിലൊളിപ്പിച്ച് കടത്തുന്നതിനിടെ പിടിയിലായവര്‍ സ്ഥിരം കടത്തുകാരെന്ന് പൊലീസ്.
നിരവധിതവണ ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയതായും പിടിക്കപ്പെട്ടത് ആദ്യമായിട്ടാണെന്നും പൊലീസിന് മൊഴി നല്കി.
ചൊവ്വാഴ്ച രാത്രിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 54 കിലോ കഞ്ചാവിനൊപ്പം പിടികൂടിയ ബീമാപള്ളി സ്വദേശികളായ സജീര്‍ (22), ഫഹദ് (28) എന്നി വരെ ചോദ്യം ചെയ്തപ്പാേഴാണ് കൂടുതല്‍ കാര്യങ്ങള്‍ വെളിവായത്.
ആന്ധ്രയിലെ വിജയവാഡയില്‍ നിന്ന് മാരുതി സ്വിഫ്റ്റ് കാറില്‍ തമിഴ്നാട് വഴി ബീമാപ്പള്ളിയിലേക്ക് കൊണ്ടുവന്ന 54 കിലോ കഞ്ചാവാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടിയത്.
നെയ്യാറ്റിന്‍കര ഡെപ്യൂട്ടി തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനക്ക് ശേഷം വിഴിഞ്ഞം എസ്.ഐ.വിനോദ് മേല്‍നടപടി സ്വീകരിച്ചു.