കൂടുതല്‍ ഒളിമ്ബ്യന്മാരെ വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കായിക നയം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് .കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഫെഡറേഷന് കപ്പ് അത് ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
ഫെഡറേഷന് കപ്പ് അത് ലറ്റിക് മീറ്റ് കേരളത്തിന്റെ കായിക മേഖലയ്ക്ക് കരുത്താകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . കൂടുതല്‍ ഒളിമ്ബ്യന്മാരെ വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കായിക നയം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. കളിക്കളമില്ലാത്ത എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും. കായിക താരങ്ങളുടെ സംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
കഴിഞ്ഞ സര്‍ക്കാര്‍ 550 ഓളം നിയമനങ്ങള്‍ നടത്തി.അര്‍ഹരായ താരങ്ങളുടെ ജോലി സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.