ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,827 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,31,13,413 ആയെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
24 മണിക്കൂറിനിടെ 24 പേര് മരിച്ചു.
ഇതോടെ മരണ സംഖ്യ 5,24,181 ആയി ഉയര്‍ന്നു. 0.05 ശതമാനം സജീവ കേസുകളാണെന്നും ദേശീയ കൊവിഡ് രോഗമുക്തി നിരക്ക് 98.47 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന അണുബാധ നിരക്ക് 0.95 ശതമാനത്തിലെത്തി.