തിരുവനന്തപുരം:- കോൺട്രാക്ടറുടെ സ്റ്റോർ റൂമിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചെടുത്തയാളെ പോലീസ് പിടികൂടിയതായി ഐ.ജി.പി-യും സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാര്‍ ഉപാദ്ധ്യായഅറിയിച്ചു. നിലമേൽ മുരുക്കുമൺ പുത്തൻവിള വീട്ടിൽ ബാലു (28) –വിനെ യാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത് .
ചൊവ്വാഴ്ചയാണ് മോഷണം നടന്നത്. കണ്ണാശുപത്രിയിലെ കെട്ടിടം പണികൾ നടത്തി വരുന്ന കോൺട്രാക്ടർ നജീബ്, പണിക്കായി മെറ്റീരിയൽസ് സൂക്ഷിച്ചിരുന്ന റൂമിൽ നിന്നാണ് അവിടെത്തന്നെ പണിയെടുക്കുന്ന ഇലക്ട്രീഷ്യൻ കൂടിയായ പ്രതി വിലപിടിപ്പുള്ള ഇരുമ്പ് ഗ്രില്ലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വഞ്ചിയൂർ എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐ മാരായ പ്രജീഷ് കുമാർ, മനോജ്, എ.എസ്.ഐ മാരായ സാജ് രാജ്, ഹരികുമാർ, എസ്.സി.പി.ഒ മാരായ ബിന്ദു, കവിത, ശിവ പ്രസാദ്, ജിജോയ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേത്യത്വം നൽകിയത്.