തൃശൂര്‍ മറ്റത്തൂരില്‍ 80 വയസ്സുള്ള സ്വന്തം ഭാര്യയെ അടിച്ചു കൊന്ന ശേഷം മൃതദേഹം പൂര്‍ണ്ണമായി കത്തിച്ച 91 കാരന് ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. വെള്ളിക്കുളങ്ങര മുക്കാട്ടുക്കര കൊച്ചുത്രേസ്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ചെറിയക്കുട്ടി പൊലീസ് കസ്റ്റഡിയിലാണ്. വഴക്കിനിടയില്‍ ഉണ്ടായ പ്രകോപനമാണ് കൊലപാതക കാരണം എന്നാണ് പ്രാഥമിക നിഗമനം. കൊച്ചുത്രേസ്യയെ നാല് ദിവസമായി കാണാന്‍ ഇല്ലായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനോട് ചേര്‍ന്ന വിറക് പുരയിലാണ് പൂര്‍ണ്ണമായി കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ മുകളിലെ മുറിയില്‍ വെച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഗോവണി പടിയുലൂടെ മൃതദേഹം താഴേക്ക് വലിച്ചു കൊണ്ട് വരികയും ശേഷം വീടിന് സമീപത്തെ വിറക് പുറയിലില് വെച്ച് കത്തിയ്ക്കുകയുമായിരുന്നു. ഇവര്‍ രണ്ട് പേരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.ഇവര്‍ തമ്മില്‍ നിരന്തരം വഴക്കിടുന്നത് പതിവായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഇരുവര്‍ക്കും ഏഴ് മക്കളാണ്. ഇവരെല്ലാം സ്വന്തം വീടുകളിലാണ് താമസം.അമ്മയെ കാണാന്‍ ഇല്ലെന്ന മക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടന്ന് വരികയായിരുന്നു. ശാരീരിക അവശതകള്‍ പ്രകടിപ്പിക്കുന്നതിനാല്‍ ചെറിയകുട്ടിയെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല.