തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ തുറക്കുന്നു.
പൂട്ടിപ്പോയ കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്‌ലെറ്റുകളാണ് തുറക്കുന്നത്. 10 ഔട്ട്‌ലെറ്റുകള്‍ പ്രീമിയം ഔട്ട്‌ലെറ്റുകളായി തുറക്കാനാണ് സര്‍ക്കാര്‍ നീക്കം. മദ്യശാലകളില്‍ കൂടുതല്‍സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൂട്ടിപ്പോയ മദ്യശാലകള്‍ തുറക്കാനുള്ള നീക്കമുണ്ടാകുമെന്ന് സര്‍ക്കാര്‍ മദ്യനയത്തില്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ ആരംഭിക്കാന്‍ ബെവ്‌കോയും സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിരുന്നു.175 മദ്യക്കടകള്‍ ആരംഭിക്കുന്നതിനുള്ള ശിപാര്‍ശയാണ് ബെവ്‌കോ നല്‍കിയത്. ഇതില്‍ 91 മദ്യക്കടകള്‍ നഗരപ്രദേശങ്ങളിലും 84 എണ്ണം ഗ്രാമങ്ങളിലും തുറക്കുന്നതിനുള്ള ശിപാര്‍ശയാണ് നല്‍കിയത്.ഇതില്‍ ഭൂരിപക്ഷവും നേരത്തെ പൂട്ടിപ്പോയ മദ്യശാലകളായിരുന്നു. സമാനരീതിയിലുള്ള നീക്കമാണ് കണ്‍സ്യൂമര്‍ഫെഡും നടത്തുന്നത്.