ശംഖുംമുഖം: കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്നത് കാരണം ശ്രീലങ്കയില്‍ നിന്നും പുറപെടുന്ന ശ്രീലങ്കന്‍ വിമാനങ്ങള്‍ക്ക് പുറമേ വിദേശ എയര്‍ലൈന്‍സുകള്‍ക്കും പറക്കാന്‍ ആവശ്യമായ ഇന്ധനം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളം ശ്രീലങ്കയില്‍ നിന്നും പറക്കുന്ന വിമാനങ്ങള്‍ക്ക് തുടര്‍ന്ന് പറക്കുന്നതിനുള്ള ഇന്ധനം നല്‍കുന്നതിനുള്ള ഇടത്താവളം ഒരുക്കിയത്. ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷമായത് മുതല്‍ വെള്ളിയാഴ്ച്ച വരെ101വിമാനങ്ങളാണ് ശ്രീലങ്കയില്‍ നിന്നും വിദേശത്തേക്ക് പറക്കുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങി ഇന്ധനം നിറച്ച് പറന്നത്.ശ്രീലങ്കയില്‍ നിന്നും മെല്‍ബോണ്‍,സിഡ്നി,പാരീസ്,ഫ്രാന്ക്ക്പുട്ടിലേക്കും പറന്ന 65 ശ്രീലങ്കന്‍ വിമാനങ്ങള്‍ ഇന്ധനം നിറക്കുന്നതിനായി തിരുവനന്തപുരത്ത് ഇറങ്ങിയപ്പോള്‍ ദുബായിലേക്ക് പറന്ന ഫൈളെ ദുബായുടെ 11 വിമാനങ്ങള്‍ ഷാര്‍ജയിലേക്ക് പറന്ന 10 എയര്‍ അറേബ്യ വിമാനങ്ങള്‍ മസ്ക്കറ്റിലേക്ക് പറന്ന ഒന്‍പത് ഒമാന്‍ എയര്വിമാനങ്ങള് ബെഹറിനിലേക്ക് പറന്ന ആറ് ഗള്‍ഫ് എയര്‍ വിമാനങ്ങളും തിരുവനന്തപുരത്ത് ഇന്ധനം തേടി ഇറങ്ങി.5000 ലിറ്ററിലധികം വരുന്ന ഇന്ധമാണ് ഇ വിമാനങ്ങള്‍ക്ക് നല്‍കിയത് ഇടത്താവളമൊരുക്കുന്നതിലൂടെയും ഇന്ധനം നല്‍കുന്നതിലൂടെയും വിമാനത്താവളത്തിന് നേട്ടമുണ്ടാകുമെങ്കിലും പ്രതിസന്ധികാലത്ത് ഇടത്താവാളം ഒരുക്കാന്‍ കഴിഞ്ഞതിന്‍്റെ അഭിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളം.കോവിഡ് കാലത്ത് രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചിട്ടപ്പോഴും രാജ്യത്ത് തെരഞ്ഞടുക്കപെട്ട അഞ്ച് സ്റ്റാന്‍ഡ്-ബൈ വിമാനത്താവളങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നതും തിരുവനന്തപുരം വിമാനത്താവളമായിരുന്നു.അന്താരാഷ്ട്ര വ്യോമപാത ഉപയോഗിക്കുന്ന വിമാനങ്ങളുടെ ഇന്ധനം നിറക്കലിനും സാങ്കേതിക തകരാറുകളുടെ ലാന്‍ഡിങിനും തിരുവനന്തപുരം വിമാനത്താവളമാണ് അന്നും ഇടത്താവളമായത്.കോവിഡ് കാലത്ത് ഇന്ത്യയില്‍ കുടുങ്ങിയ വിദേശികളെ തങ്ങളുടെ രാജ്യത്ത് കൊണ്ടുപോകാന്‍ ആ രാജ്യങ്ങളിലെ എയര്‍ലൈനുകള്‍ മടികാണിച്ചപ്പോള്‍ കേരളത്തില്‍ കുടുങ്ങിയ 232 ജര്‍മ്മന്‍ സ്വദേശികളുമായി തിരുവനന്തപുരത്ത് നിന്നുമാണ് ജര്‍മ്മിനിയിലേക്ക് എയര്‍ഇന്ത്യ വിമാനം പറന്നത്.അന്ന് വിമാനത്തിന് പറക്കാന്‍ അനുമതി നല്കിയ തിരുവനന്തപുരം വിമാനത്താവളത്തിനും വിമാനക്കമ്പനിക്കും പാകിസ്ഥാന് ഉള്‍പെടെയുള്ള രാജ്യങ്ങളിലെ എയര്‍ട്രാഫിക്ക് കണ്ട്രോളില് നിന്നും നിരവധി പ്രശംസകള്‍ ലഭിച്ചിരുന്നു.ശ്രീലങ്കയില്‍ പ്രതിസന്ധി രൂപപെടുന്നതിന് മുമ്പ് ലണ്ടനില്‍ നിന്നും കോളംബോയിലേക്ക് പറന്ന ശ്രീലങ്കന്‍ എയര്വേഴ്സിന്്റെ യു.എല്‍.504 നമ്പര്‍ വിമാനം വിമാനത്തിലെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയിരുന്നു. അന്ന് ലാന്‍ഡിംങിന് തിരുവനന്തപുരത്ത് അനുമതി നല്കാന് അല്‍പ്പം വൈകിയെങ്കില്‍ വലിയൊരു അപകടം തന്നെ നടക്കുമായിരുന്നു. വിമാനത്തില്‍ ഇന്ധനം തീര്‍ന്നിരുന്നു പൈലറ്റിന്്റ സന്ദേശത്തില്‍ നിന്നും ഇത് മനസ്സിലാക്കിയ തിരുവനന്തപുരം എയര്‍ട്രാഫിക്ക് കണ്ടോള് ടവറിലെ ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച കാരണം വന്‍ദുരന്തം തലനാരിഴെ വ്യത്യാസത്തില്‍ ഇല്ലാതായി.ലാന്‍ഡിംങ് പോയിന്‍്റില്‍ എത്താന്‍ അരമണിക്കൂര്‍ ബാക്കി കിടക്കുന്നതിനിടെ വിമാനത്തില്‍ ഇന്ധനം തീര്‍ന്നത് വലിയ ഗൗരവതരമായ സംഭവമായിരുന്നു.ശ്രീലങ്ക,മാലിദ്വീപ് എന്നി രാജ്യങ്ങളോട് എറ്റവും അടുത്ത് കിടക്കുന്ന വിമാനത്താവളമാണ് രാജ്യത്തിന്‍്റെ തെക്കേ അറ്റത്ത് സ്ഥി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളം.സൈനിക വിമാനങ്ങള്‍ ഉള്പെടയുള്ള വിമാനങ്ങള്‍ക്ക് എത് കാലാവസ്ഥയിലിലും ഇവിടെ ഇറങ്ങാനും പറക്കാനും കഴിയുമെന്നതും തിരുവനന്തപുരത്തിന്്റെ മാത്രം പ്രത്യേകതയാണ്.