തിരുവനന്തപുരം: ട്യൂബ് വെല്‍ നിര്‍മ്മാണത്തിന് മുന്നോടിയായി ജലത്തിലെ ഉപ്പുരസം പരിശോധിക്കാന്‍ ഭൂജല വകുപ്പിന് ഇനിമുതല്‍ ഡിജിറ്റല്‍ സംവിധാനം.
80 ലക്ഷം മുടക്കി ബ്രിട്ടനില്‍ നിന്ന് അത്യാധുനിക ജിയോഫിസിക്കല്‍ ലോഗര്‍ യൂണിറ്റ് വാങ്ങി.
ഇതിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. ട്യൂബ് വെല്ലുകളുടെ നിര്‍മ്മാണത്തിന് മുന്നോടിയായി മണ്ണിലെ ഉപ്പു രസവും ഇരുമ്ബിന്റെ അംശവും ഉള്‍പ്പെടെ ഇതിലൂടെ പരിശോധിക്കാനാകും.
തീരപ്രദേശങ്ങളിലെ പൊതുകുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള ശാസ്ത്രീയ പഠനം കാര്യക്ഷമമാക്കാനും ഇത് സഹായകമാകും. ഭൂജല വകുപ്പിന് നിലവില്‍ ലോഗര്‍ യൂണിറ്റ് ഉണ്ടെങ്കിലും അത് മാന്വലായി പ്രവര്‍ത്തിപ്പിക്കുന്നതാണ്.