വനത്തിനുള്ളില്‍ അനുമതിയില്ലാതെ പ്രവേശിച്ച് വന്യജീവികളെ ചിത്രീകരിച്ചതിന് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ യൂട്യൂബര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്.
കിളിമാനൂര്‍ സ്വദേശി അമല അനുവിനെ സൈബര്‍ സെല്ലിന്റെ സഹായത്തോട അറസ്റ്റ് ചെയ്യാനാണ് നീക്കം. ചോദ്യം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടും അമല അനു ഹാജ!രാകാത്ത സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നീക്കം. അന്വേഷണ ഉദ്യോഗസ്ഥര്‍ പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന ജു!ഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്കി.
കേന്ദ്ര സംസ്ഥാന വനം വന്യജീവി നിയമങ്ങള്‍ പ്രകാരമാണ് അമല അനുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറ് മാസം മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെന്മല മാമ്ബഴത്തറ വനത്തില്‍ പ്രവേശിച്ച് ഹെലിക്യാം ഉള്‍പ്പെടെയുള്ള ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തുകയും, മൃഗങ്ങളെ പ്രകേപിപ്പിക്കുകയും ചെയ്തു. ഈ ദ്യശ്യങ്ങള്‍ യൂട്യുബിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വനത്തിലേക്ക് കൊണ്ടുപോയതിന് ബാലാവകാശ കമ്മിഷനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വനം വകുപ്പ് കത്ത് നല്‍കും.