തിരുവനന്തപുരം ;കേന്ദ്ര സർക്കാർ പദ്ധതി ദുരുപയോഗം ചെയ്തു വെള്ളനാട് പഞ്ചായത്തു .പഞ്ചായത്തുകളുടെ സാമ്പത്തിക വികസനത്തിനും നൈപുണ്യ വികസനത്തിനും പശ്ചാത്തല വികസനത്തിനുമായി 2015 ൽ ആവിഷ്കരിച്ച പദ്ധതിയാണ്റർബൻ മിഷൻ തിരഞ്ഞെടുത്ത പഞ്ചായത്തുകൾക്ക് ക്രിട്ടിക്കൽ ഫണ്ട് എന്ന നിലയ്ക് 15 കോടിയാണ് കേന്ദ്രം നൽകുന്നത് .ഈപദ്ധതിയുടെ ഭാഗമായി കാർഷിക മേഖലയിൽ വെള്ളനാട് പഞ്ചായത്തു നടത്തിയ പ്രവർത്തനങ്ങളിലാണ് വ്യാപകമായ ക്രമക്കേട് നടന്നത് .കർഷകർ ഗുണഭോക്താക്കളായ പദ്ധതിയ്ക്ക് വേണ്ടി ചിലവാക്കിയ കോടികളാണ് പാഴായത് .ജൈവ പച്ചക്കറി കൃഷി വ്യാപനത്തിനും വിപണനത്തിനുമായി തയ്യാറാക്കിയ പദ്ധതിയിലാണ് തിരിമറി നടന്നത് .