ഡല്‍ഹി: അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നത് പരിശോധിക്കാന്‍ വാക്സിന് വിദഗ്ധ സമിതി ഇന്ന് യോഗം ചേരും.
കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വാക്സിന് നല്‍കണമെന്ന് വിദഗ്ധര്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം.
അഞ്ച് വയസിന് മുകളിലുള്ള കുട്ടികളില്‍ ഉപയോഗിക്കാന്‍ രണ്ട് വാക്സിനുകള്‍ക്കാണ് ഡി.സി.ജി.ഐ അനുമതി നല്‍കിയിട്ടുള്ളത്. ഭാരത് ബയോടെക്കിന്റെ കോവാക്സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്സിനും അടിയന്തര ഘട്ടത്തില്‍ കുട്ടികളില്‍ ഉപയോഗിക്കാമെന്നാണ് നിര്‍ദേശം. പക്ഷെ കുട്ടികള്‍ക്ക് ഈ ഘട്ടത്തില്‍ വാക്സിന് നല്‍കണോ എന്ന കാര്യത്തില്‍ വിദഗ്ധ സമിതിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ട്.