തിരുവനന്തപുരം: തൃക്കാക്കര നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഉമ തോമസ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു.
രാവിലെ 11ന് നിയമസഭ സമുച്ചയത്തിലെ സ്പീക്കറുടെ ചേംബറില്‍ നടന്ന ചടങ്ങിലാണ് ഉമ തോമസ് സത്യവാചകം ചെല്ലിയത്. സ്പീക്കര്‍ എം.ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എ പി.ടി. തോമസ് അന്തരിച്ച ഒഴിവിലാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. വാശിയേറിയ തെരഞ്ഞെടുപ്പ് 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെ ഉമ തോമസ് പരാജയപ്പെടുത്തിയത്. ഉമ 72770 വോട്ടും ജോ ജോസഫ് 47754 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന് 12957 വോട്ടും നേടി.