കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ മൈനിങ് ,ക്വാറിയിങ് പ്രവർത്തനങ്ങൾ ,വിനോദസഞ്ചാരം ,കടലോര ,കായലോര ,മലയോര മേഖലയിലേക്കുള്ള ആവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം എന്നിവയ്ക്കു ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു .കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ വരും ദിവസങ്ങളിലെ മഴ സാധ്യത പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മുതൽ ജില്ലയിൽ ഗ്രീൻ അല്ലെർട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനം പിൻവലിക്കുന്നത് .