കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.
മാറിയ സാമൂഹിക സഹചര്യം ബിജെപിക്കും എന്‍ഡിഎക്കും വളരെ അനുകൂലമാകും. കെ റെയില്‍ വരാതെ തടഞ്ഞു നിര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്‍്റെ നിലപാട് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ട്ടി മത്സരരംഗത്ത് നിന്നും മാറിയതിനാല്‍ അതിന്‍്റെ ഗുണം ബിജെപിക്ക് ലഭിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
ബിജെപി ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭയ്ക്ക് ആശങ്കയുണ്ടെന്നും സഭയുടെ ആശങ്ക ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടായി മാറുമെന്നും സുരേന്ദ്രന് പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടും തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി പി.സി.ജോര്‍ജ് പ്രചാരണത്തിന് വരുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും സുരേന്ദ്രന് അറിയിച്ചു