തൃശൂര്‍: ആമ്ബല്ലൂര്‍ സിഗ്നല്‍ ജംഗഷ്നില്‍ ടൂറിസ്റ്റ് ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്.
ബസ് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ഇന്നു പുലര്‍ച്ചെ 5.10 ഓടെയായിരുന്നു അപകടം. കാസര്‍ഗോട് നിന്നും മൂന്നാറിലേക്ക് പോയ ബസും മൂര്‍ക്കനാട് നിന്നും തൊടുപുഴയിലേക്ക് പോയ കാറുമാണ് അപകടത്തില്‍പെട്ടത്. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു പിന് ഭാഗത്താണ് ബസ് വീണത്. പിന്‍സീറ്റില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
സിഗ്നലില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ പിന്നാലെ വേഗത്തില്‍ വന്ന ബസ് കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം. പുതുക്കാട് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.