വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് രണ്ട്, വൈദ്യുതി വകുപ്പില്‍ നിന്ന് മൂന്ന് നിര്‍ദേശങ്ങള്‍ ഉന്നയിച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഉന്നത ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി അഞ്ച് കോടിയിലധികം രൂപ ചെലവ് വരുന്ന വ്യക്തിഗത, അഡാപ്റ്റീവ് ലേണിംഗ് സോഫ്റ്റ്വെയര് വാങ്ങുന്നതിന് യോഗത്തില്‍ അംഗീകാരം ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
47 കോടി രൂപ വിലയുള്ള അഞ്ച് ലക്ഷത്തോളം ഡാറ്റാ സിം കാര്‍ഡുകള്‍ വാങ്ങുന്നതിനും യോഗം അംഗീകാരം നല്കി. ഈ സിം കാര്‍ഡുകള്‍ ടാബ്ലെറ്റുകളില് ചേര്‍ക്കുമ്ബോള്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റാ ലഭിക്കും. കൂടാതെ, മെയ് മാസത്തില്‍ 10-12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏകദേശം 2.5 ലക്ഷം ടാബുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സര്‍കാര്‍ സ്കൂളുകളിലെ ക്ലാസ് തിരിച്ചുള്ള സിലബസുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, പഠന വീഡിയോകള്‍, പഠനോപകരണങ്ങള്‍ എന്നിവ ടാബ്ലെറ്റുകളില് ലഭിക്കും. സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരും സ്മാര്‍ട് ഫോണുകളും ടാബ്ലെറ്റുകളും പോലുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാത്തവരുമാണ് ഇവര്‍.
സ്മാര്‍ട് ഫോണുകളും ടാബ്ലെറ്റുകളും പോലുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാത്ത സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന, സര്‍കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളെയും ഡിജിറ്റല്‍ പഠന സംവിധാനത്തിലേക്ക് കൊണ്ടുവരുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി ബജറ്റ് സമ്മേളനത്തില്‍ വ്യക്തമാക്കി.