ചെന്നൈ> മുതിര്‍ന്ന നിര്‍മ്മാതാവും സംവിധായകനുമായ ടി രാമറാവു(83) അന്തരിച്ചു. തമിഴില്‍ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മ്മിച്ചതിന് പുറമേ തെലുങ്കിലും ഹിന്ദിയിലുമായി 70 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് അന്തരിച്ചത്. സംസ്കാരം വൈകിട്ട് നാലിന് കണ്ണമ്മപ്പേട്ട ശ്മശാനത്തില്‍ നടക്കും. ഭാര്യ താതിനേനി ജയശ്രീ, മക്കള്‍: ചാമുണ്ഡേശ്വരി, നാഗ സുശീല, അജയ്.
അമിതാഭ് ബച്ചന്, രജനികാന്ത്, വിജയ് എന്നിവര്‍ക്കൊപ്പമുള്ള സിനിമകള്‍ നിര്‍മ്മിച്ച രാമറാവു എന്‍.ടി.ആര്, എഎന്‍ആര്‍, ശോഭന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1979-ല്‍ ഹിന്ദി ചലച്ചിത്രമേഖലയില്‍ പ്രവേശിച്ച അദ്ദേഹം അമിതാഭ് ബച്ചന്, ജീതേന്ദ്ര, ധര്‍മേന്ദ്ര, സഞ്ജയ് ദത്ത്, അനില്‍ കപൂര്‍, ഗോവിന്ദ, മിഥുന് ചക്രവര്‍ത്തി തുടങ്ങിയ മുന്‍നിര അഭിനേതാക്കളോടൊപ്പം പ്രവര്‍ത്തിച്ചു. അന്ധകാനൂന് എന്ന ചിത്രത്തിലൂടെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ ഹിന്ദിയില്‍ അവതരിപ്പിച്ചു . ജുദായി, ജീവന് ധാര, ഏക് ഹി ബുക്ക്, അന്ധാ കാനൂന്‍, ഇന്കുലാബ്, ഇന്‍സാഫ് കി പുക്കാര്‍, വതന്‍ കേ രഖ്വാലെ, ദോസ്തി ദുഷ്മണി, നാച്ചേ മയൂരി, ജോണ്‍ ജാനി ജനാര്‍ദന്‍, രാവണ്‍ രാജ്, മുഖാബ്ല, ഹത്കാഡി, ജംഗ് തുടങ്ങിയ ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റ് സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു.
ശ്രീ ലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തമിഴ് സിനിമകള്‍ നിര്‍മ്മിച്ച അദ്ദേഹം വിക്രം, വിജയ്, ജയം രവി, വിശാല്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം സിനിമകള്‍ നിര്‍മ്മിച്ചു.