സ്വപ്ന സുരേഷ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയും ആരോപണം. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിലീസ്റ്റ് കോളജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കുന്നതിന് പി ശ്രീരാമകൃഷ്ണന് ഇടപെട്ടുവെന്ന് സ്വപ്ന സുരേഷ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
ഇതിന് കൈക്കൂലിയായി ഒരു ബാഗ് നിറയെ പണം കോണ്‍സുല്‍ ജനറല്‍ നല്‍കിയെന്നും സ്വപ്!ന വ്യക്തമാക്കി.
മുന്‍മന്ത്രി കെ ടി ജലീലിന്റെ ബിനാമിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവന് വാര്യരെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുര്‍ആന്‍ കൊണ്ടുവന്നുവെന്നും സ്വപ്!ന ആരോപിക്കുന്നു. രഹസ്യമൊഴിക്ക് മുന്‍പ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ പറയുന്നത്.