തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് നേരെ സമരാനുകൂലികളുടെ മര്‍ദ്ദനം. ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും കണ്ടക്ടറുടെ തലയില്‍ തുപ്പുകയും ചെയ്തു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ സജിയേയും കണ്ടക്ടര്‍ ശരവണനേയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് കളിയിക്കാവിളയിലേക്ക് പോകുകയായിരുന്നു ബസ്.
പാപ്പനംകോട് എത്തിയപ്പോള്‍ സമരപ്പന്തലില്‍ നിന്ന് ഓടിവന്ന അമ്ബതില്‍ അധികം ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. സമരാനുകൂലികള്‍ ബസിനുള്ളില്‍ കയറി കണ്ടക്ടറേയും ഡ്രൈവറേയും ചവിട്ടുകയും കണ്ടക്ടറുടെ തലയില്‍ തുപ്പുകയും ചെയ്തു.അതേസമയം സംഭവസ്ഥലത്തുണ്ടായ പൊലിസുകാര്‍ക്ക് സമരാനുകൂലികളെ നിയന്ത്രിക്കാനായില്ല.