തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി തിയറി പരീക്ഷകള്‍ അവസാനിച്ചു. 2961 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.
മലയാളം രണ്ടാം പാര്‍ട്ട് ആയിരുന്നു അവസാന ദിവസത്തെ പരീക്ഷ. റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ഥികളും പരീക്ഷ എഴുതി.
മേയ് മൂന്നിന് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കും. മേയ് പത്ത് വരെയാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കുക. ഇതിന് ശേഷം മേയ് 11 ന് മൂല്യനിര്‍ണ്ണയം ആരംഭിച്ച് മെയ് അവസാനവാരത്തോടെ എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
മാര്‍ച്ച് 31നാണ് സംസ്ഥാനത്തെ 2943 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ 9 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലുമായി 2961 കേന്ദ്രങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിച്ചത്. 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ഥികളും പരീക്ഷ എഴുതി.
മലയാളം മീഡിയത്തില്‍ 1,91,787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ഥികളും കന്നഡ മീഡിയത്തില്‍ 1457 വിദ്യാര്‍ത്ഥികളും എസ്.എസ്.എല്‍.സി പരീക്ഷ എഴുതി. ആകെ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്.