നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരാകും.
ജൂലൈ 21ന് ഹാജരാകാനുള്ള ഇഡി നിര്‍ദേശം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് സോണിയ നേരത്തെ ഹാജരായിരുന്നില്ല. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.
അതേസമയം സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നീക്കം പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്. ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്, പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. വിദേശത്തായതിനാല്‍ രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കില്ല.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഈ മാസം 21 ന് ഹാജരാകാനാണ് സോണിയ ഗാന്ധിക്ക് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതിന് മുന്നേടിയായാണ് കോണ്‍ഗ്രസ് നേതൃയോഗം. അധ്യക്ഷയെ തന്നെ ഇ.ഡി ചോദ്യം ചെയ്യുന്നതിനാല്‍ അതീവ ഗൗരവത്തോടെയാണ് വിഷയം കോണ്‍ഗ്രസ് കാണുന്നത്. ഏത് രീതിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണം എന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും