തൃശൂര്‍: സ്കൂള്‍ തുറന്ന് രണ്ടാം ദിവസം നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പാമ്ബ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്ബ് സ്കൂളിലാണ് അപകടം നടന്നത്.
കുമരനെല്ലൂര്‍ സ്വദേശി അദേശിനാണ്(10) പാമ്ബ് കടിയേറ്റത്.
അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് വിവരം. കുട്ടിയെ ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. സ്കൂള്‍ ബസില്‍ നിന്ന് താഴെയിറങ്ങിയപ്പോഴാണ് കടിയേറ്റത്. വടക്കാഞ്ചേരിയിലെ മറ്റൊരു എല്‍ പി സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. അവിടെ നിര്‍മാണം നടക്കുന്നതിനാല്‍ ആനപ്പറമ്ബ് സ്കൂളിലേയ്ക്ക് ക്ലാസുകള്‍ മാറ്റിയിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ പാമ്ബിനെ അടിച്ചുകൊന്നു. പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് പുറത്തിറങ്ങിയതാവുമെന്നാണ് നിഗമനം.