കൊച്ചി: ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും.
കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെയാണ് ജീവനക്കാരുടെ ഹര്‍ജി.
കെഎസ്ആര്‍ടിസിയിലെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഇത് തൊഴിലാളി വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിലൂടെ അധിക വരുമാനം നേടാനാകുമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കെഎസ്ആര്‍ടിസി.
നിലവിലെ ഒന്നരഡ്യൂട്ടി സംവിധാനത്തില്‍ ആഴ്ചയില്‍ നാലുദിവസം ജോലിചെയ്യേണ്ടിവരുന്ന ജീവനക്കാര്‍ക്ക് സിംഗിള്‍ ഡ്യൂട്ടിയില്‍ ആറുദിവസം ജോലി ചെയ്യേണ്ടിവരും. 10 മുതല്‍ 12 മണിക്കൂര്‍ വരെയാകാം ജോലി. ഇതിനാലാണ് തൊഴിലാളി യൂണിയനുകള്‍ ഉള്‍പ്പെടെ സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ എത്തിയിരിക്കുന്നത്.