നിലമ്ബൂര്‍:ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ പാരമ്ബര്യ വൈദ്യന് ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷൈബിന് അഷ്റഫ് ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടക്കും.
ബത്തേരിയിലും കൊലപാതകം നടന്ന നിലമ്ബൂരിലെ വീട്ടിലും എത്തിച്ചാണ് ഷൈബിന് അഷ്റഫിനെയും കൂട്ടാളികളായ നിഷാദിനെയും ശിഹാബുദ്ദീനെയും തെളിവെടുപ്പ് നടത്തുക. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
മൈസൂര്‍ സ്വദേശിയായ നാട്ടുവൈദ്യന് ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈബിന് അഷ്റഫ്, കൂട്ടാളികളായ ഷിഹാബുദ്ദീന്, നിഷാദ് എന്നിവരില്‍ നിന്നാണ് പൊലീസ് തെളിവ് ശേഖരിക്കുന്നത്. പ്രധാനമായും വയനാട് ബത്തേരി, നിലമ്ബൂര്‍ മുക്കട്ട എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തെളിവെടുപ്പ് നടത്തുക.
ഷൈബിന് അഷ്റഫിന്റെ നിലമ്ബൂര്‍ മുക്കട്ടയിലെ വീട്ടിലും പിന്നീട് മൃതദേഹാവശിഷ്ടങ്ങള്‍ ചാലിയാറില്‍ വലിച്ചെറിഞ്ഞ എടവണ്ണ സീതി ഹാജി പാലത്തിലും എത്തിച്ച് തെളിവെടുക്കും. നേരത്തെ കസ്റ്റഡിയിലെടുത്ത നൗഷാദുമൊത്ത് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ലഭിച്ച തെളിവള് കൃത്യമാണോ എന്ന് ഉറപ്പു വരുത്തുന്നതിനും ഈ തെളിവ് ശേഖരണം സഹായാകമാകും. നൗഷാദുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ ഷാബാ ഷരീഫിന്റേതെന്ന് സംശയിക്കുന്ന രക്തക്കറയും മുടിയും ലഭിച്ചിരുന്നു. ഇവ ഡി എന്‍ എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പ്രതികളെ മൈസൂരിലെത്തിച്ചും തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. അതേസമയം ഷൈബിന് അഷറഫിന്റെ ഭാര്യയും ഷൈബിന് നിയമോപദേശം നല്കിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥനും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. ഷാബ ഷരീഫിനെ തടവില്‍ പാര്‍പ്പിച്ച കാലത്തും കൊലപ്പെടുത്തിയപ്പോഴും ഭാര്യ വീട്ടിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.