മുന്‍ മന്ത്രി സജി ചെറിയാനെതിരായ ഭരണഘടനാനിന്ദാ കേസില്‍ പരാതിക്കാരന്റെ മൊഴി എടുത്തു. അഭിഭാഷകന് ബൈജു നോയലിന്റെ മൊഴിയാണ് എടുത്തത്.
തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഇന്നലെ മൊഴിയെടുത്തത്. കേസിലെ മറ്റ് പരാതിക്കാരുടെ മൊഴിയും ഇന്ന് മുതല്‍ രേഖപ്പെടുത്തും.
ഈ മാസം ഏഴാം തിയ്യതിയാണ് കോടതിയുടെ നിര്‍ദേശപ്രകാരം സജി ചെറിയാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എട്ട് പരാതികളാണ് തിരുവല്ല ഡി.വൈ.എഫ്.ഐയ്ക്ക് അന്വേഷിക്കാനുള്ളത്. ഇന്നു മുതല്‍ ഈ പരാതിക്കാരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.