പ്രസവത്തിനിടെ തന്റെ കുഞ്ഞ് മരിച്ചെന്ന ദുഃഖവാർത്ത പങ്കുവെച്ച് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ . ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞാണ് മരിച്ചതെന്ന് ട്വിറ്ററിൽ കുറിച്ചു. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്നും ഒരു രക്ഷിതാവെന്ന നിലയിൽ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും താരം കുറിച്ചു. റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും ഇരട്ടക്കുട്ടികൾക്കായി കാത്തിരിക്കുകയായിരുന്നു. ജോർജിന ഗർണിയാണെന്നും ഇരട്ടക്കുട്ടികൾ പിറക്കുന്നതിനായി ഇരുവരും കാത്തിരിക്കുകയാണെന്നും റൊണാൾഡോ നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.ഇതിലെ ആൺകുഞ്ഞാണ് പ്രസവത്തിനിടെ മരിച്ചത്.