ആലപ്പുഴ: മുന്‍ഗണന കാര്‍ഡുകള്‍ അനര്‍ഹമായി കൈവശംവച്ച് സബ്സിഡി ഭക്ഷ്യധാന്യം അടക്കമുള്ള ആനുകൂല്യങ്ങള്‍ കൈപറ്റുന്നവര്ക്കെതിരെ നടപടി കടുപ്പിച്ച് സിവില്‍ സപ്ലൈസ് വകുപ്പ്.
ഇതുവരെ ജില്ലയില്‍ നിന്നും അനര്‍ഹമായി കൈവശം വെച്ച 27 മഞ്ഞക്കാര്‍ഡും 80 പിങ്ക് കാര്‍ഡുകളുമടക്കം 110 മുന്‍ഗണന കാര്‍ഡുകള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ പിടിച്ചെടുത്തു. ഇവരില്‍നിന്ന് ഇതുവരെ വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ പൊതുവിപണി വില പിഴയായി ഈടാക്കും.
മുന്‍ഗണന മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒട്ടേറെപ്പേര്‍ അനര്‍ഹമായി കാര്‍ഡുകള്‍ കൈവശംവെച്ച് ആനുകൂല്യം കൈപ്പറ്റുന്നതായി ആരോപണമുണ്ട്. റേഷന്‍ ഭക്ഷ്യധാന്യത്തിന് പുറമേ ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് ചികിത്സാസഹായവും മറ്റാനുകൂല്യവുമാണ് ഇവര്‍ തട്ടിയെടുക്കുന്നത്.
ഇതോടെ അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ട്. മുന്‍ഗണന കാര്‍ഡുകള്‍ കൈവശംവെച്ച് ഒട്ടേറെപ്പേര്‍ റേഷന്‍കടകളില്‍നിന്ന് ഭക്ഷ്യധാന്യം വാങ്ങി മറിച്ചുവില്‍ക്കുന്നുമുണ്ട്.