ഒരു ഇന്ത്യന്‍ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണ് റസൂല്‍ പൂക്കുട്ടി. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാര്‍ പുരസ്കാരവും,ബാഫ്റ്റ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചല്‍,വിളക്കുപാറ സ്വദേശിയാണ് ഇദ്ദേഹം.
പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും 1995-ല്‍ ബിരുദം നേടിയിട്ടുണ്ട്. ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങള്‍ക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിട്ടുണ്ട്.2008 ചിത്രമായ സ്ലംഡോഗ് മില്യണേറിലെ ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്കാര്‍ ലഭിച്ചത്