തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം (Monsoon)അടുത്ത 2-3 ദിവസത്തിനുള്ളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അടുത്ത 24 മണിക്കൂറില്‍ തെക്കന്‍ അറബികടല്‍, മാലിദ്വീപ് മുഴുവന്‍, അതിന് സമീപത്തുള്ള ലക്ഷദ്വീപ് മേഖലയിലും കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.