തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ ഇന്നും തുടരും. എറണാകുളം,ഇടുക്കി,തൃശൂര്‍,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം,പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എന്‍.ഡി.ആര്.എഫിന്റെ അഞ്ച് ടീം കേരളത്തിലെത്തും. ഇടുക്കി,എറണാകുളം,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് സംഘത്തെ നിയോഗിക്കുക. മധ്യ-വടക്കന്‍ ജില്ലകളില്‍ നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.