നടിയെ ആക്രമിച്ച കേസില്‍ ദിലീപി(dileep)നെ ന്യായീകരിച്ച് ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ ഡിജിപി ആര് ശ്രീലേഖ( r sreelekha)യുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി.
മൊഴിയെടുക്കാതെ മുന്നോട്ട് പോയാല്‍ തുടര്‍ വിസ്താരത്തില്‍ പ്രതിഭാഗം ഇക്കാര്യം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇത് മേലുദ്യോഗസ്ഥരെ ധരിപ്പിച്ച് മൊഴിയെടുക്കാനുള്ള അനുമതിയാണ് അന്വേഷണ സംഘം തേടുന്നത്.
സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ശ്രീലേഖ ഐപിഎസ് വിവാദ ആരോപണങ്ങള്‍ ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടില്ലെന്ന് വാദിക്കുന്നതായിരുന്നു മുന്‍ ഡിജിപിയുടെ വീഡിയോ. കേസിലെ പ്രതി ദിലീപിനെ പിന്തുണച്ചുകൊണ്ടാണ് വെളിപ്പെടുത്തല്‍.