പാര്‍ട്ടി കമ്മിറ്റിയിലെ ചര്‍ച്ച പുറത്തുപറയാനാകില്ല. ഇതുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതിനെതിരേ സിപിഎം സംസ്ഥാന സമിതിയിലാണ് ജയരാജന് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നെന്നും സെക്രട്ടറിയേറ്റ് തീരുമാനം പുനഃപരിശോധിക്കണമെന്നും ജയരാജന് ആവശ്യപ്പെട്ടിരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തില്‍ ജാഗ്രത വേണമായിരുന്നു. ശശിക്കെതിരേ പാര്‍ട്ടിയില്‍ എന്തിന്റെ പേരിലാണോ നടപടി എടുത്തത്, അതേ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും ജയരാജന് സംസ്ഥാന സമിതിയില്‍ പറഞ്ഞതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.