തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനം.
ഇ പി ജയരാജന് എല്‍.ഡി.എഫ് കണ്‍വീനര്‍ ആകും.
പുത്തലത്ത് ദിനേശനായിരിക്കും ദേശാഭിമാനി ചീഫ് എഡിറ്റര്‍. കൈരളി ചാനലിന്റെ ചുമതല കോടിയേരി ബാലകൃഷ്ണനാണ്. സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു.
പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവായ എസ്.രാമചന്ദ്രന് പിള്ളയ്ക്ക് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഇ.എം.എസ് അക്കാദമിയുടെയും ചുമതല നല്കി