പിയാജിയോയുടെ പുതിയ മോഡല്‍ ആപ്പെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എന്‍എക്സ്ടി പ്ലസ് മോഡലാണ് പുതുതായി പുറത്തിറക്കിയിട്ടുള്ളത്.
ഈ മോഡലില്‍ കമ്ബനി നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള ഡിസൈനിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ഏകദേശം 50 കിലോമീറ്റര്‍ മൈലേജാണ് ഈ മോഡലിന്റെ പ്രധാന പ്രത്യേകത. ശ്രേണിയിലെ തന്നെ ആദ്യ ട്യൂബ് ഇല്ലാത്ത ടയറുകളാണ് നല്‍കിയിട്ടുള്ളത്. ത്രീ-വാല്‍വ് എഞ്ചിന് പിക്കപ്പും ലഭ്യമാണ്. ആളുകള്‍ക്ക് ഇരിക്കാന്‍ പാകത്തിലുള്ള വിസ്താരമായ സീറ്റുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഏത് പ്രായക്കാര്‍ക്കും അനായാസം അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനുമുളള ഡോറും സജ്ജീകരിച്ചിട്ടുണ്ട്.
ഹെഡ് ലാമ്ബുകള്‍, സീറ്റുകള്‍ക്ക് ഡ്യുവല്‍ടോണ്‍ എന്നിവയും നല്‍കിയിട്ടുണ്ട്. സിഎന്‍ജി പതിപ്പിന്റെ എക്സ് ഷോറൂം വില 2.35 ലക്ഷം രൂപയാണ്.