തിരുവനന്തപുരം > മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത മുന്‍ യുഡിഎഫ് സര്‍ക്കാരിലെ ചീഫ് വിപ്പും എംഎല്‍എയുമായിരുന്ന പി സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഐപിസി 153 എ, 295 എ വകുപ്പുപ്രകാരമാണ് കേസ്. ജോര്‍ജിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. നിലവില്‍ എ.ആര് ക്യാമ്ബിലാണ് ജോര്‍ജ് ഉള്ളത്.
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് പുലര്‍ച്ചെ അഞ്ചിന് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.
പി സി ജോര്‍ജ് പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിരുന്നു. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും യൂത്ത് ലീഗും പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി സി ജോര്‍ജ്ജ് മുസ്ലിം മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നത്.