കോഴിക്കോട്: പി സി ജോര്‍ജ് കേസില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് കെ മുരളീധരന്‍. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള നാടകം കളിക്കുകയാണ് പൊലിസ്.
എംഎല്‍എമാരെ പോലും ഓടിച്ചിട്ട് പിടിച്ച പൊലീസ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഒളിച്ചുകളിയുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പൊലിസ് ഒത്തു കളിക്കുകയാണെന്നും ഇതിന് സര്‍ക്കാരിന്റെ മൗനാനുവാദമുണ്ടെന്നും കെ മുരളീധരന്‍ ആരോപിക്കുന്നു.
തൃക്കാക്കരയില്‍ മന്ത്രിമാരെ കണ്ട് ജനങ്ങള്‍ പേടിക്കില്ല. മിക്ക മന്ത്രിമാരെയും ജനങ്ങള്‍ക്കാറിയില്ല. ശശീന്ദ്രനെതിരെയുള്ള ആരോപണമാണ് ആന്റണി രാജു നടത്തുന്നത്. അങ്ങനെയെങ്കിലും മന്ത്രിമാരെ ജനങ്ങള്‍ അറിയട്ടെ എന്ന് കെ മുരളീധരന്‍ പരിഹസിച്ചു.
കേന്ദ്രം സഹികെട്ട് ഇന്ധന നികുതി കുറച്ചതാണ്. സംസ്ഥാനം ഇന്ധനവില കുറയ്ക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.