മലപ്പുറം: നിലമ്ബൂരില്‍ വൈദ്യനെ തട്ടിക്കൊണ്ട് വന്ന് തടവിലിട്ട് പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി ഷൈബിന് മറ്റൊരു കൊലപാതകത്തിലും പങ്കെന്ന് സംശയം.
ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തില്‍ ഷൈബിന് പങ്കുണ്ടെന്ന സംശയമാണ് ഉയരുന്നത്. ദീപേഷിന്റെ മരണം വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.
ഷൈബിന് ദീപേഷിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരില്‍ അപായപ്പെടുത്തിയതാകാമെന്നുമാണ് കുടുംബം ഉയര്‍ത്തുന്ന സംശയം.
ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞ രണ്ടുവര്‍ഷം മുമ്ബ് നല്കിയ പരാതി പൊലീസ് ഒതുക്കിയെന്നും ദീപേഷിന്റെ അമ്മ ആരോപിച്ചു.
എട്ട് വര്‍ഷം മുന്‍പ് ബത്തേരിയില്‍ നടന്ന വടംവലി ടൂര്‍ണ്ണമെന്റില്‍ ഷൈബിന് സ്പോണ്സര് ചെയ്ത ടീമിനെ ദീപേഷും സംഘവും തോല്‍പ്പിച്ചിരുന്നു.
ഇതിന്റെ വൈരാഗ്യത്തില്‍ ദീപേഷിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി കൊണ്ടു പോയി മര്‍ദ്ദിച്ചു. ഷൈബിന്റെ വീടിന്റെ പണി നടക്കുന്ന സ്ഥലത്ത് കൊണ്ട് പോയാണ് മര്‍ദ്ദിച്ചതും തടവിലിട്ടതും.