ഡല്‍ഹി: കൊവിഡ് അവലോകന യോഗത്തില്‍ ഇന്ധനവില വര്‍ധനവ് സാഹചര്യത്തെ കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി .
കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം അടക്കമുള്ള നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് നരേന്ദ്ര മോദി വിഷയം ഉന്നയിച്ചത്. ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞു.
കൊവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ആരോഗ്യസംവിധാനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മോദി യോഗത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏകോപനം പ്രധാനപ്പെട്ടതാണ്. കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി.