ന്യൂഡെല്‍ഹി: സിവില്‍ സര്‍വീസ് ദിനത്തോടനുബന്ധിച്ച്, 2022 ഏപ്രില്‍ 21 ന് രാവിലെ 11 മണിക്ക് ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡുകള്‍ സമ്മാനിക്കും.
പരിപാടിയില്‍ അദ്ദേഹം സിവില്‍ സര്‍വീസുകാരെ അഭിസംബോധനയും ചെയ്യും.
സാധാരണ പൗരന്മാരുടെ ക്ഷേമത്തിനായി ജില്ലകള്‍/നടപ്പാക്കുന്ന യൂണിറ്റുകള്‍, കേന്ദ്ര/സംസ്ഥാന സംഘടനകള്‍ എന്നിവ നടത്തുന്ന അസാധാരണവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരിച്ചറിയപ്പെട്ട മുന്‍ഗണനാ പരിപാടികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനും നൂതനാശയങ്ങള്‍ക്കുമായി അവര്‍ക്ക് അവാര്‍ഡ് നല്കുന്നു.
താഴെപ്പറയുന്ന അഞ്ച് മുന്‍ഗണനാ പരിപാടികളില്‍ ചെയ്യുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് 2022 ലെ സിവില്‍ സര്‍വീസ് ദിനത്തില്‍ സമ്മാനിക്കുന്ന അവാര്‍ഡുകള്‍ നല്‍കും: (i) പോഷന്‍ അഭിയാനിലെ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, (ii) ഖേലോ ഇന്ത്യ പരിപാടിയിലൂടെ കായിക , സ്വാസ്ഥ്യ രംഗങ്ങളിലെ മികവ് പ്രോത്സാഹിപ്പിക്കുക (iii) പ്രധാനമന്ത്രി സ്വനിധി യോജനയിലെ ഡിജിറ്റല്‍ പേയ്മെന്റുകളും സദ്ഭരണവും, (iv) ഒരു ജില്ല ഒരു ഉല്‍പ്പന്ന പദ്ധതിയിലൂടെയുള്ള സമഗ്ര വികസനം, (v) മനുഷ്യ ഇടപെടലില്ലാതെ തടസ്സങ്ങളില്ലാത്ത, താഴെ തട്ട് വരെ സേവനങ്ങള്‍ ലഭ്യമാക്കുക .
5 മുന്‍ഗണനാ പരിപാടികള്‍ക്കും പൊതുഭരണം/സേവനങ്ങള്‍ വിതരണം ചെയ്യല്‍ തുടങ്ങിയ മേഖലകളിലെ നൂതനാശയങ്ങള്‍ക്കുമായി മൊത്തം 16 അവാര്‍ഡുകള്‍ ഈ വര്‍ഷം നല്‍കും.