കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. വിയ്യൂര്‍ ജയിലില്‍ നിന്നും കൊച്ചിയില്‍ എത്തിച്ച് ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ അനിതാ പുല്ലയിലിനെയും ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം, മോന്സന് മാവുങ്കലിനെതിരെ പീഡന പരാതി നല്കിയ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.
എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍.മോന്സണ് മാവുങ്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് ചോദ്യം ചെയ്യല്‍. ഇരയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അനിത മൊഴി നല്കി.പുരാവസ്തു തട്ടിപ്പിന് പിന്നാലെയാണ് മോണ്സന് എതിരെ ബലാത്സംഗ ആരോപണം ഉയര്‍ന്നത്. സ്വന്തം ഓഫീസിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. ഇരയുടെ പേര് വെളിപ്പെടുത്തി അനിത അന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ പരാതിയില്‍ മാസങ്ങള്‍ കഴിഞ്ഞാണ് അറസ്റ്റ്.