മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന് അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്തു.
മോഹന്‍ലാല്‍ ഏറ്റെടുത്തത് വിദ്യാര്‍ത്ഥികളുടെ പതിനഞ്ച് വര്‍ഷത്തെ വിദ്യാഭ്യാസ ചെലവാണ്. ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത് വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ ‘വിന്റേജ്’ പദ്ധതിയുടെ ഭാഗമായാണ്.
തുടര്‍ വിദ്യാഭ്യാസത്തിനുള്ള സഹായം നല്‍കുക അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളില്‍ നിന്ന് ആറാം ക്ലാസില്‍ പഠിക്കുന്ന ഇരുപത് കുട്ടികളെ തെരഞ്ഞെടുത്താണ്. സഹായം നല്‍കുക പതിനഞ്ച് വര്‍ഷത്തേക്കാണ്. മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനോട് ഈ ഉദ്യമത്തില്‍ സഹകരിക്കാന്‍ ഇ വൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസ് കരിയേഴ്സ് എന്ന സ്ഥാപനവും ഉണ്ട്.
ഇത് വഴി അവര്‍ക്ക് വിദ്യാഭ്യാസത്തിനൊപ്പം തന്നെ അവരുടെ ഭാവി സുരക്ഷിതമാകാനുള്ള എല്ലാ സഹായങ്ങളും, മാര്‍ഗദര്‍ശനവും നല്‍കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഈ സംഘടനയിലൂടെ കേരളത്തിന് പുറത്തു തമിഴ്നാട്, മഹാരാഷ്ട്ര, പുനെ എന്നിവിടങ്ങളിലും കൊവിഡ് സമയത്തു മോഹന്‍ലാല്‍ സഹായം എത്തിച്ചിരുന്നു