തിരുവനന്തപുരം: മരുന്നിന് പോലും മരുന്നില്ല,ചികില്‍സ വേണ്ടത് ആരോഗ്യവകുപ്പിനെന്ന വാര്‍ത്തയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമസഭയില്‍ സബ് മിഷനായി ഉന്നയിച്ചത്.
പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ വരെ മരുന്നില്ലെന്ന് വി ഡി സതീശന് പറഞ്ഞു. പാരസെറ്റമോള്‍ മുതല്‍ ആന്റിബയോട്ടിക് വരെ , അത്യാഹിത വിഭാഗങ്ങളില്‍ ഉപയോഗിക്കുന്ന മിക്ക ജീവന്‍രക്ഷാ മരുന്നുകളും ഒന്നും കിട്ടാനില്ലാത്ത സ്ഥിതി ആയെന്ന് വി ഡി സതീശന് പറഞ്ഞു. ഡിസംബറില്‍ തുടങ്ങേണ്ട ടെണ്ടര്‍ പ്രക്രിയ വൈകിയതാണ് മരുന്ന് ക്ഷാമം രൂക്ഷമാകാന്‍ കാരണമെന്ന് വി ഡി സതീശന് കുറ്റപ്പെടുത്തി.ഈ നില തുടര്‍ന്നാല്‍ രൂക്ഷമായ പ്രതിസന്ധി ആശുപത്രികളില്‍ ഉണ്ടാകുമെന്ന് വി ഡി സതീശന് പറഞ്ഞു
അതേസമയം കടുത്ത മരുന്ന് ക്ഷാമം ഇല്ലെന്നായിരുന്നു മന്ത്രി വീണ ജോര്‍ജിന്റെ മറുപടി. രോഗികള്‍ കൂടുതലെത്തുമ്ബോള് ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങളാണ് ഇപ്പോഴുള്ളത്. ഐ വി പാരസെറ്റമോള്‍ ഈ മാസം 15നകം കൂടുതല്‍ ആശുപത്രികളിലെത്തിക്കും. മരുന്ന് വിതരണത്തിലെ കാല താമസം ഒഴിവാക്കാനായി മരുന്ന് വിതരണ കലണ്ടര്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. കമ്ബനികള്‍ക്ക് കുടിശിക ഉണ്ട്. അത് നല്കാന് നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി മറുപടി നല്കി.