കോവിഡ് കാലത്തിന് ശേഷം കുട്ടികൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായാണ്
റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം റെസിഡൻസിയും നിംസ് മെഡിസിറ്റിയും
സംയുക്താഭിമുഖ്യത്തിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.ആദ്യ ക്യാമ്പ്
ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിൽ നടന്നു. കണ്ണ്, ചെവി, ദന്തൽ വിഭാഗങ്ങളിലാണ് വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടന്നത്.
റോട്ടറി ക്ലബ് പ്രസിഡന്റ് ദിലീപ് കുമാർ P, സെക്രട്ടറി രമേശ് AR, ഹെഡ്മിസ്ട്രസ് ശ്രീലേഖ , PTA പ്രസിഡന്റ് വടുവൊത്ത് കൃഷ്ണകുമാർ ,നിംസ് മെഡിസിറ്റി ഡോക്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു.
കേരളത്തിലെ 3 ലക്ഷം വിദ്യാർത്ഥികളെ ക്യാമ്പുകളിലൂടെ പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്