മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി. 21ാം സാക്ഷി കക്കുപ്പടി ഊരിലെ വീരനാണ് കൂറുമാറിയതായി പ്രോസിക്യൂഷന് പ്രഖ്യാപിച്ചത്.
മറ്റൊരു സാക്ഷിയായ പൊട്ടിക്കല്‍ ഊരിലെ മുരുകന് വിചാരണക്കുള്ള സമന്‍സ് കൈപ്പറ്റിയിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി സ്പെഷല്‍ കോടതി വാറന്റ് പുറപ്പെടുവിച്ചു. കേസില്‍ ഇതോടെ 11 സാക്ഷികളെ പ്രോസിക്യൂഷന് കൂറുമാറിയതായി പ്രഖ്യാപിച്ചു. 13ാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കിയത്. കേസിന്റെ നടപടിക്രമങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി നിര്‍ദേശമുണ്ടെന്നും അതനുസരിച്ച് ഒരുദിവസംതന്നെ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കേണ്ടിവരുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. വ്യാഴാഴ്ച 23, 24 സാക്ഷികളെ വിസ്തരിക്കും.