തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നാഷണൽ ലോക് അദാലത്ത് ജൂൺ 26ന് നടക്കും. ജില്ലാ കോടതി, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത് നടക്കുക. ജില്ലയിലെ വിവിധ ദേശസാത്കൃത ബാങ്കുകളുടെയും മറ്റു ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും, നിലവിൽ കോടതിയിൽ പരിഗണനയിലുള്ള സിവിൽ കേസുകളും ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകളും മോട്ടോർ വാഹന അപകട തർക്ക പരിഹാരകേസുകളും അദാലത്തിൽ പരിഗണിക്കും.
കൂടുതൽ വിവരങ്ങൾക്ക്
തിരുവനന്തപുരം : 0471-2467700
നെയ്യാറ്റിൻകര : 0471-2220207
ആറ്റിങ്ങൽ : 0470-2626388
നെടുമങ്ങാട് : 0472-2802806