തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്ബള വിതരണം ഇന്നു മുതല്‍. 45 കോടി ഓവര്‍ ഡ്രാഫ്റ്റ് എടുക്കും. കെഎസ് അര്‍ടിസിയുടെ പക്കലുള്ള ഏഴ് കോടിയുടെ പക്കലുള്ള ഫണ്ട് കൂടി ഉപയോഗിച്ചാകും ശമ്ബളവിതരണം നടത്തുക.
സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഇന്ന് അക്കൗണ്ടിലെത്തിയാല്‍ രാത്രിയോടെ ശമ്ബള വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയും. ഡ്രൈവര്‍ കണ്ടക്ടര്‍ വിഭാഗത്തിന് എന്തായാലും ഇന്ന് തന്നെ ശമ്ബള വിതരണം ഉറപ്പാക്കും.
84 കോടിയിലേറെയാണ് ശമ്ബള വിതരണത്തിനാവശ്യമായുള്ളത്. ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി.
ശമ്ബള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സിഐടിയും ആഭിമുഖ്യത്തിലുള്ള യൂണിയന്, ചീഫ് ഓഫീസിന് മുന്നില്‍ റിലേ നിരാഹാര സമരം തുടരുകയാണ്.