തിരുവനന്തപുരം: ഡീസല്‍ പ്രതിസന്ധി രൂക്ഷമായതോടെ സര്‍വീസുകള്‍ കൂട്ടത്തോടെ വെട്ടിക്കുറച്ച് കെ.എസ്.ആര്.ടി.സി.
അതേ സമയം, ജീവനക്കാര്‍ക്ക് ശമ്ബളം തരാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു എ.ഐ.ടി.യു.സി. ഉള്‍പ്പെടെയുള്ള തെഴിലാളി യൂണിയനുകള്‍ ആരോപിച്ചു.
സംസ്ഥാന വ്യാപകമായി പകുതിയിലധികം സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ഇതില്‍ കൂടുതലും ഓര്‍ഡിനറി സര്‍വീസുകള്‍. നാളെ ഓര്‍ഡിനറി സര്‍വീസുകള്‍ ഒന്നും ഓടിക്കില്ല. ഇന്ന് 25 ശതമാനം സര്‍വീസുകള്‍മാത്രമേ സര്‍വീസ് നടത്തൂ.
പ്രവൃത്തിദിവസമായ ഇന്നലെ സര്‍വീസുകള്‍ കൂട്ടത്തോടെ നിര്‍ത്തിയതു മൂലം തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. ഗ്രാമങ്ങളിലേക്കുള്ള ബസുകള്‍ ഒറ്റയടിക്ക് നിര്‍ത്തുന്നതുമൂലം രണ്ടു ദിവസം ബദല്‍ സംവിധാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍.
എണ്ണ കമ്ബനികള്‍ക്ക് വന്‍തുക കുടിശിക ആയതിനെത്തുടര്ന്ന്ഡീസല് ലഭ്യമാകാതെ വന്നതാണ് രൂക്ഷമായ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിച്ചത്. 135 കോടി രൂപയാണ് കുടിശിക ഇനത്തില്‍ നല്‍കാനുള്ളത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെ.എസ്.ആര്.ടി.സിയുടെ വിശദീകരണം. എന്നാല്‍, ജീവനക്കാര്‍ക്ക് 16 ഡ്യൂട്ടിയുണ്ടങ്കിലേ ശമ്ബളം കിട്ടൂവെന്നാണ് വ്യവസ്ഥ. സര്‍വീസുകള്‍ കൂട്ടത്തോടെ വെട്ടിക്കുറയ്ക്കുന്നതോടെ തങ്ങള്‍ക്ക് ഡ്യൂട്ടി തികക്കാന്‍ ആവില്ലെന്നും ഈ പേരില്‍ ശമ്ബളം നിഷേധിക്കാനുമാണ് മാനേജ്മെന്റിന്റെ ശ്രമമെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.
ഡീസല്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വരുമാനം കുറഞ്ഞ സര്‍വീസുകള്‍ റദ്ദാക്കണമെന്ന് എക്സിക്യുട്ടിവ് ഡയറക്ടര്‍മാര്‍ക്ക് കെ.എസ്.ആര്.ടി.സി: എം.ഡി. നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതെന്നാണ് മാനേജ്മെന്റ് ഭാഷ്യം.