ജീവക്കാരുടെ സമരം തുടരുന്നതിനിടെ ജീവനക്കാര്‍ക്ക് പ്രമോഷന്‍ അനുവദിച്ചു.
2017 ന് ശേഷം ആദ്യമായാണ് കെഎസ്‌ആര്‍ടിസിയില്‍ പ്രമോഷന്‍ നല്‍കുന്നത്. ഇന്നലെയാണ് ഉത്തരവിറങ്ങിയത്
അതേസമയം, യൂണിയനുകളുടെ അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു. എഐടിയുസി ഇന്ന് മുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ അനിശ്ചിതകാല സമരം ആരംഭിക്കും. എന്നാല്‍ എപ്പോള്‍ ശമ്ബളം നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
ധനവകുപ്പ് 30 കോടി രൂപ ധനസഹായം അനുവദിച്ചെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാതെ നിലപാടുമായി മുന്നോട്ടുപോകുകയാണ് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ്. ശമ്ബളം കൊടുക്കാന്‍ 65 കോടി രൂപയാണ് മാനേജ്‌മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 30 കോടിക്ക് പുറമേയുള്ള ബാക്കി തുക കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ് തന്നെ കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ആവശ്യമായ 83 കോടി രൂപ പൂര്‍ണമായും സ്വരൂപിക്കാന്‍ കഴിയാത്തതിനാല്‍ ശമ്ബള വിതരണം ഇനിയും വൈകും.സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകള്‍ക്ക് പുറമേ എഐടിയുസിയും സമരത്തിലുണ്ട്.