കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണു മൃതദേഹം കണ്ടെത്തിയതെന്ന് മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കേരള എന്‍വയ്റോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഇഐഎല്‍ ) അധികൃതര്‍ സ്ഥിരീകരിച്ചു.
തൊഴിലാളികള്‍ മാലിന്യം വേര്തിരിക്കുമ്ബോഴാണ് പ്ലാസ്റ്റിക് കവറിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കവറുകളുടെ ബാച്ച് നമ്ബര്‍ പരിശോധിച്ചാണ് മെഡിക്കല്‍ കോളജില്‍ നിന്നു ശേഖരിച്ച മാലിന്യക്കവറിലാണ് മൃതദേഹം കണ്ടെത്തിയതെന്നു തിരിച്ചറിഞ്ഞത്. കെട്ടിയ നിലയിലായിരുന്ന കവര്‍ ഉണ്ടായിരുന്നത്.
കുഞ്ഞിന്റെ തലയില്‍ നിറയെ മുടിയുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇത്തരത്തില്‍ വളര്‍ച്ചയെത്തിയ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി അയച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. പുറമേനിന്ന് മൃതദേഹം കൊണ്ടിട്ടതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ അറിയിച്ചു.
കുഞ്ഞിന്റെ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ഫോട്ടോ എടുത്ത ശേഷം ഇന്‍സിനറേറ്ററില്‍ സംസ്കരിക്കാന്‍ നിര്‍ദേശിച്ചതായി ഏജന്‍സി അധികൃതര്‍ അറിയിച്ചു.