കൊല്ലം: ചവറ തെക്കുംഭാഗത്ത് വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്. 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകന് മര്‍ദ്ദിച്ചത്.
തടയാന്‍ ശ്രമിച്ച സഹോദരനെയും മര്‍ദ്ദിച്ചു. പ്രതി ഓമനക്കുട്ടനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു അക്രമമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.അയല്‍വാസിയായ വിദ്യാര്‍ത്ഥി പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ആക്രമണത്തിനിടയില്‍ ഓമനയുടെ വസ്ത്രങ്ങള്‍ അഴിഞ്ഞു പോകുന്നതും ഓമനക്കുട്ടന് അസഭ്യം പറയുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതേസമയം, മകനെതിരെ മൊഴി നല്കാന് അമ്മ തയ്യറായിട്ടില്ല. മകന് തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്ക് പറ്റിയതാണെന്നുമാണ് അമ്മ പൊലീസിനോടും ചികിത്സിച്ച ഡോക്ടര്‍മാരോടും പറഞ്ഞിരിക്കുന്നത്. അതേസമയം, ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം.ഓമനക്കുട്ടന് പതിവായി മദ്യപിച്ചെത്തി അമ്മയെ അക്രമിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പക്ഷേ ഒരിക്കല്‍ പോലും മകനെതിരെ പരാതി കൊടുക്കാന്‍ തയ്യാറായിരുന്നില്ല. അവിവാഹിതരാണ് ഓമനയാണ് രണ്ടു മക്കളും.